കാത്തിരുപ്പ്

Image

മകനേ-കനവിന്റെ ഗര്ഭഗൃഹത്തില് ജനിച്ചവന്
നീയെന്യിര് പൂത്തു പൂവിട്ട നാള് മുതല്
ഉരുകിത്തിളയ്ക്കുമെന്നുള്ത്തടം കവിഞ്ഞൊഴുകും
മിഴിയിണയാം തീരങ്ങളാരേ തിരയുന്നു നിന്നെയോ?

കാലമാം കാമുകനര്പ്പിച്ച വെണ്മലര്മാലയണിഞ്ഞൊരെ൯വാര്മുടി

വല്ലാതെശോഷിച്ചു പോയൊരെ൯ വാചാലത-പിന്നെയോ?

ഇല്ല മോഹങ്ങളൊന്നിലും,ക്രോധവും വററിവരണ്ടു-
പോയേകബിന്ദുവായ്ത്തീര്ന്നോരെ൯മാനസം
ഇന്നീ പഴമ തന് ഗന്ധം പകരുന്ന വാതായനങ്ങള്
ഞാ൯ മെല്ലെത്തുറക്കവേ

നീളുന്ന നോട്ടങ്ങളില് തിമിരം നിറയുന്നൂ-
പൊഴിയുന്നൂ നരച്ച സ്വപനത്തി൯തുണ്ടുകള്

അവ്യക്തവര്ണ്ണങ്ങള് മാററുരയ്കകും തലം മാത്രമായ് ജീവിതവാടിക മാറവേ
നിഴലുകള് നര്ത്തനലഹരിയരിഞ്ഞിടുമിരവുകളെത്ര കൊഴിഞ്ഞുപോയോമലേ
മകനേ-നിലാപ്പുഞ്ചിരിയുതിരും ദിനങ്ങളില്
നീള്ലോചനങ്ങളിലേറെ ചോദ്യശരങ്ങളുറങ്ങുമാവനാഴിയുമായ്
നീയോടിയെത്തിയെ൯മുന്നില് നില്ക്കേ,

വാരിയെടുത്തെ൯മാറിലൂറുമമൃതും ജീവനും പകര്ന്നുനി൯
നീലച്ചുരുള്മുടി കോതിയൊതുക്കവേ
സ്നേഹാമൃതുണ്ണും ചെംചൊരിവായിലൊരാലാലപനമായ്
‘അമ്മേ’യെന്നു കേള്കകാ൯കൊതിച്ചു ഞാ൯
പിന്നെയുപിന്നെയുമോളമിളക്കിക്കുലുങ്ങിച്ചിരിച്ചുകൊ-
ണ്ടൌഴുകുമരുവിപോലാഞ്ഞുകുതിച്ചൂ-
ജീവിതത്തി൯ കാലഘടികാരസൂചിതയും

കാണുന്നു ഞാനെ൯ മനോമുകുരത്തീലായ്

കാലം വരച്ച നി൯ മോഹനചിത്രങ്ങള്

മകനേ-നീയോ അകലെയെങ്ങോ നിറഞ്ഞാടുന്നൂ ജീവിതവേഷങ്ങള്
അണിയുന്നൂ മുഖങ്ങളഴിയ്ക്കുന്നൂ ചമയങ്ങള്
മറയ്കു്നൂ മിഴി പിന്നേയമര്ത്തുന്നൂ ദുഃഖങ്ങള്
ചിരിയ്ക്കുന്നൂ-വരാത്തൌരു ചിരിയുണര്ത്തും സ്വനങ്ങളാല്.
നി൯ നിഴല്പാടുകള് പതിയും നിരത്തുകള്
നിറയും വര്ണ്ണുഷ്പങ്ങള്,ഗന്ധങ്ങള് ,ഭ്രമരങ്ങൊക്കെയും
സിരകളിലിന്ധനമായ് നിറച്ചോടിക്കുതിച്ചു നീയെത്താതെയെത്തുന്നു.!
തേടുന്നു ചേതന നിന്നേയീയേകാന്ത തീരത്തിലങ്ങോളമിങ്ങോളമോമനേ.
കാണുന്നു ഞാനെ൯ മനോമുകുരത്തിലായ്കാലം വരച്ച നി൯ മോഹനചിത്രങ്ങള്
കണ്ടീലനി൯മുഖം- നി൯ കര്മപാതയില് കത്തുന്ന താരകം ഹോമിച്ചോ-
ഗതകാലവും സ്നേഹവും?
ജീവിതസനധ്യ തന്നുമ്മറത്തിണ്ണയിലിററിച്ചൊരെണ്ണയും പേറി
മുനിഞ്ഞു തെളിയും വിളക്കുപോല്
പോക്കുവെയിലി൯ പൊ൯നൂലുകളെ൯ ജരാനരകളുരുമ്മിയിട്ടോടിയൊളിയ്ക്കവേ
തേങ്ങിക്കരയുവതാരോയെ൯മനമോ-മകനേ-
യദൃശ്യമാംപൊക്കിള്ക്കൊടിത൯
നിതാന്തബന്ധനമോ?
കാത്തിരിയ്ക്കുന്നു ഞാ൯-നിന്നെയോ?
പൊയ്പ്പോയ കാലമോ-?
ഓര്ത്തിരിയ്കാതെയിങ്ങെത്തുംമൃതിയേയോ?

 

 

 

 

 

 

 

 

 

 

നീയാരാണ്?

ഒരു നാളെന്നാകാശത്തിന്‍ കുടശീല ചോര്‍ന്നുതിരും
മഴനാരുകളില്‍ കുരുങ്ങി
വിറ പടര്‍ന്നവശമാമെന്‍ ചിറകുകള്‍ വിടര്‍ത്താതെ
മിഴികളിലല്ലലിന്നപാരതയും പേറി-
യേകാന്തരാവിന്‍റെ ഗുഹാകവാടത്തിലായ് പിടഞ്ഞിരിയ്ക്കേ
ഒരു കനല്‍ത്തുണ്ടായ് പറന്നു വന്നെന്‍ ചിരികി-
ന്നീറന്‍  നുണഞ്ഞെന്നരികില്‍ പ്രകാശം ചൊരിഞ്ഞവന്‍  നീയാരാണ്?
ഒരു ദിനമെന്‍ നടപ്പാതയില്‍ നിറയും മുള്ളുകള്‍
പടര്‍ത്തിയ വേദനയില്‍ പിടയും പാദങ്ങള്‍ ചോര പൊടിയ്ക്കവേ
ഒരു പനീര്‍ തുള്ളിയായിറ്റു വന്നെന്‍
പാദയുഗ്മങ്ങള്‍
പ്രണയത്താലഭിഷിക്തം ചെയ്തവന്‍
നീയാരാണ്?
വറുതിയില്‍ കരിയുന്ന വസുമതിയും പിന്നെ-
യറുതിയില്ലാത്തൊരഴലില്‍ പിടയുമെന്‍ മോഹവും
ഒരുപോലെയാഗ്രഹിച്ചോ-?
ഒരു വിരുന്നിന്നാഹ്ളാദാരവമാത്മാവിലാവഹിയ്ക്കാന്‍
ഒരു സാന്ത്വനം പകരും ചെറു ശീതളിമയും
തണലുമിളംതെന്നലുമോമനിച്ചുമ്മ വെയ്‌ക്കാന്‍
വെന്പി നില്‍ക്കുമെന്‍ ചേതന
അറിയാതെ നിന്നാഗമനം കൊതിച്ചോ?
വെണ്തൂവലിന്‍ ചിറകടി കാതോര്‍ത്തു ലയിച്ചൊരാ ചക്രവാളസീമ തന്നാകര്‍ഷണത്തില്‍ അലിഞ്ഞുവോ?
മാഞ്ഞു പോയെവിടെയോ-
ഞാനെന്നും തിരയുന്നു-
നീയാരാണ്?…ആരാണ്?…ആരാണ്….?

-ശ്രീകല

നീയാരാണ്?

ഒരു നാളെന്നാകാശത്തിന്‍ കുടശീല ചോര്‍ന്നുതിരും
മഴനാരുകളില്‍ കുരുങ്ങി
വിറപടര്‍ന്നവശമാമെന്‍ ചിറകുകള്‍ വിടര്‍ത്താതെ
മിഴികളിലല്ലലിന്നപാരതയും പേറി -യേകാന്ത രാവിന്‍റെ
ഗുഹാകവാടത്തിലായ് പിടഞ്ഞിരിയ്‌ക്കേ
ഒരു കനല്‍ തുണ്ടായ് പറന്നു വ ന്നെന്നെന്‍
പാദയുഗ്മങ്ങള്‍
പ്രണയത്താലഭിഷിക്തം ചെയ്തവന്‍
നീയാരാണ്?

…… ……. ……. …… …..
ഒരുദിനമെന്‍ നടപ്പാതയില്‍ നിറയും മുള്ളുകള്‍ -പടര്‍ത്തിയ വേദനയില്‍  ക രയും പാദങ്ങള്‍ചോര പൊടിയ്ക്കവേ-
ഒരു പനീര്‍തുള്ളിയായിറ്റു വന്നെന്‍ പാദയുഗ്മങ്ങള്‍
പ്രണയത്താലഭിഷിക്തം ചെയ്തവന്‍ –
നീയാരാണ്?

….. ….. ….. ….. …..
വറുതിയില്‍ കരയുന്ന വസുമതിയും പിന്നെ-
യറുതിനയില്ലാത്തൊരഴലില്‍ പിടയുമെന്‍ മോഹവും
ഒരുപോലെയാഗ്രഹിച്ചോ-?
ഒരു വിരുന്നിന്നാഹ്ളാദാരവമാത്മാവിലാവഹിയ്ക്കാന്‍
നിന്‍ സാന്ത്വനം കരും ചെറുശീതളിമയും
തണലുമിളം തെന്നലുമോമനിച്ചുമ്മ വെയ്ക്കാന്‍
വെന്‍പി നിന്‍ക്കുമെന്‍ ചേതന
അറിയാതെ നിന്നാഗ
മനം കൊതിച്ചുവോ?
വെണ്‍തൂവലിന്‍ ചിറകടി കാതോര്‍ത്തു ലയിച്ചൊരാ ചക്രവാളസീമതന്നാകര്‍ഷണത്തില്‍
അലിഞ്ഞുവോ?- മാഞ്ഞു പോയെവിെടയോ
ഞാനിന്നുംതിരയുന്നൂ –
നീയാരാണ്…..ആരാണ്….ആരാണ്…..???

ജീവിതം

646503175_1387225884

ഒരു വേള നിൽക്കു- ഒന്നു തിരിഞ്ഞു നോക്കൂ
കഴിഞ്ഞു പോയ ഋതുക്കളെ ത്ര?
കൊഴിഞ്ഞു പോയ കിനാക്കളെത്ര?
പെയ്തൊഴിഞ്ഞ മുകിലെത്ര?
പെയ്യാതെ വിങ്ങിയ മിഴിനീരെത്ര?
ഒരവേള നിൽക്കൂ ഒന്നു തിരിഞ്ഞു നോക്കൂ,
അല്ലെങ്കിലെന്തിനീ തിരിഞ്ഞു നോട്ടം?
‘നാളെ’ യാം സ്വപ്നം ചിറകു വെയ്പൂ
വർണ്ണച്ചിറകുള്ള വാനംപാടി
തൻചുണ്ടിലൂറിയ ഗാനം പാടി
പാറപ്പറന്നു നടപ്പൂ ചുറ്റും
കണ്ണുകൾ ദൂരെയാ പൂമരത്തിൻ
വിണ്ണിലേയ്കോടുന്ന കൊന്പുകളിൽ
പൂത്തവയൊക്കെയും കായ്കളാവാൻ,
ആർത്തിയോടോടിവന്നെത്തി നോക്കേ,

ഒരു വേള നിൽക്കൂ ഒന്നു തിരിച്ചറിയൂ
ഇന്നാണു ജീവിതം ഇന്നതിന്നാരവം
ഇന്നിന്റെ സൂര്യനും ചന്ദ്രനും പിന്നെയീ-
മണ്ണിലും വിണ്ണിലും കാണും തിളക്കവും
വർണ്ണപ്പറവകൾ പാറുന്ന താഴ് വര
മോഹക്കടലിന്റെ വേലിയേറ്റങ്ങളിൽ
തുള്ളിത്തുളുന്പിയെത്തും ജലധാരയും,
കയ്കളിൽ കോരിയീചുണ്ടുകൾ ചേർക്കവേ-
യെങ്ങുമേയെത്താതെ വറ്റും തെളിനീരും
എങ്കിലും മുൾച്ചെടി മാലയണിഞ്ഞൊരീ
സ്വപ്നത്തിൻ ശോണിമയാർന്ന ചിരിയിലും
ഒരു വേള നിൽക്കൂ ഒന്നുണർന്നു നോക്കൂ
ഇന്നാണു ജീവിതമെന്നറിയൂ!

നീയും ഞാനും

 

പൌര്ണമി പൂഞ്ചേല ചുറ്റി…….നെയ്യലാമ്പല്‍  തിരി കൊളുത്തി
ഏകയായീ കാത്ത് നില്‍ക്കുവതാരേ നീ വസുധേ!
നിന്റെ മണ്ണു ചുരന്ന പ്രണയം …നിന്റെ കണ്ണിലുറഞ്ഞ ദു:ഖം
നിന്റെ ഉള്ളു നിറഞ്ഞ കാന്തല്‍…..ചൊല്ലു നീ വസുധേ!
ചൊല്ലിയെന്നാലും അതിലായുള്ള മൌന മഹാസമുദ്രം
തെല്ലുമേ കുറയാതെ ഞാനും കാണും എന്‍  വസുധേ!
കാന്തതാരകം* എങ്ങുമില്ല……കൈകളില്‍ കോല്‍ വിളക്കി-
ല്ലെന്നുള്ളിലും നിന്‍ ദു:ഖ സാഗരമിരമ്പി കേള്‍ക്കാം …..!

* ദിശ നയീക്കുന്ന നക്ഷത്രം………….

– ശ്രീകല

മയൂരനര്‍ത്തനം

pea2

ഉയര്‍ന്നൂ ശംഖനാദങള്‍ – മഴയുടെ വരവാ –

യുണര്‍ന്നു മാനസമാം മയില്‍ – പിന്നെ

നിറഞ്ഞൂ മേഘഗര്‍ജനങ്ങളാല്‍ ഹ്രുദയവും

തിരഞ്ഞൂ ചെതനയിലൂറും നിറവും മണവും

പരന്നൂ ശീതമുറയും മാരുതനുമതി –

ലമര്‍ ന്നൂ മണമിയലും പനിനീര്‍മലര്‍വാടിയും

മിഴികള്‍ മഴമുകിലിന്‍ മോഹക്കടലിന്നാര്ദ്രത

ചുഴിയും വന്യത കടമെടുത്തതോ

മയിലിന്‍ മിഴികളറിയാത്തൊരേതോ രാഗ –

മിയലും വീണാതന്ത്രികളായ് ചമഞ്ഞു;

അഴിഞ്ഞു പാദങ്ങളില്‍ ചേര്‍ത്തൊരദ്രുശ്യമാം ചങ്ങല

പൊഴിക്കും “ഛില്‍ ഛില്‍ ” നാദമെങ്ങോ മറഞ്ഞൂ

മനമാം മയൂരമെങ്ങോ നിറയും മഴയുടെ വന്യനാദങ്ങളില്‍

നിനവും കിനാവും കിനിയും തേനൊലികളും

തനുവും മനവുമലിഞ്ഞിഴചേരാതെ നില്‍ക്കുമീ –

യിരവും പകലും ചേര്‍ന്നൊരിടനാഴിയില്‍

വിരുതോടെയാടി – മിഴികളുടക്കി ദൂരെയായ്

ചാരുതയാര്‍ നൊരാമഴവില്ലിന്‍ ദ്രിശ്യഭംഗിയില്‍

അഴകാര്‍ന്ന പീലികള്‍ വിടര്‍ന്നു മോഹത്തി –

ന്നിഴയിട്ടു പാകിയ കിനാക്കളും ജ്വലിച്ചൂ

ഉലകം മറന്നു, റുതുക്കളേതോ ശലഭച്ചിറകി –

ലലിഞ്ഞ വര്‍ണ്ണക്കൂടുകളായി ചമഞ്ഞു.

ആഴലകന്നു വര്‍ണ്ണങ്ങള്‍ മാത്രമിയലും നാകമായ്

മഴമുകിലില്‍ തെളിയും വര്‍ണ്ണപ്രപഞ്ചത്തിലലിഞ്ഞു

മതി മറന്നു പൊയ് മനമാം മയിലൊരു വേള

മതി വരാതെ മിഴിയൂന്നി നിന്നുപോയ്

അറിയാതറിയാതെ നര്‍ത്തന ലഹരിയിലാഴവേ –

യറിഞ്ഞീല പീലിവിടര്‍ന്നതും കൊഴിഞ്ഞതും

ഒരു ജ്വലന കാന്തിയായ് വിടര്‍ന്നൊരാ മിന്നലിനിടയിലാ-

യുരുകിത്തീര്‍നൊരാ വര്‍ണ്ണരാജിയും

ഒരു ഞൊടിയിടയിലെവിടെയോ മറഞ്ഞു – പാവം

മയിലൊരു സാലഭഞ്ഞ്ജികയായ് ചമഞ്ഞു
…………………………………………………………………..
മഴയും തീര്‍ന്നു … മഴമുകിലുമൊളിച്ചു …

മിഴിനിറയേ നീര്‍കണം മാത്രമായ്.

മിഴിനിറയേ നീര്‍കണം മാത്രമായ്…!!

– ശ്രീകല

വെളിച്ചമെന്താണമ്മേ?

God Light
വെളിച്ചമെന്താണമ്മേ?
വെളിച്ചമെന്നാലുയിരില്‍ നിറയും –
സ്നേഹമാണെനുണ്ണീ!
സ്നേഹമെന്താണമ്മേ?
സ്നേഹമെന്നാല്‍ ഹ്രുദയമുരുക്കും –
താപമാനെനുണ്ണി!
താപമെന്താണമ്മേ?
താപമെന്നാല്‍ കണ്ണുനിറക്കും –
ഉള്‍ച്ചൂടാണെനുണ്ണി!
ഉള്‍ച്ചൂടെന്താണമ്മേ?
മനവും തനുവും സമ്മേളിച്ചാ –
ലുണ്ടാവും തീയുണ്ണി!
തീയതെന്താണമ്മേ?
ആത്മാവിന്‍ മിഴിവിളക്കിനുള്ളില്‍ –
കാണും ശരിയാണുണ്ണി!
ശരിയെന്നാലെന്തമ്മേ?
തെറ്റുകളാവും ഇരുട്ടുതാണ്ടി –
യെത്തും വെളിച്ചമുണ്ണി!
വെളിച്ചമെന്താണമ്മേ?
വെളിച്ചമെന്നാലുയിരില്‍ നിറയും –
സ്നേഹമാണെന്നുണ്ണി!

-ശ്രീകല

എന്റെ ബ്ലോഗിലേക്കു സ്വാഗതം

എന്റെ പേര്‍ ശ്രീകല. കോട്ടയം സ്വദേശി. ഈ ബ്ലോഗിലൂടെ നിങ്ങളെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു. വറ്ഷങ്ങള്ക്കു ശേഷം ഞാന്‍  എഴുതിത്തുടങ്ങിയപ്പോള്‍ അതു സാഹിത്യാസ്വാദകരുടെ മുന്‍പില്‍ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ആരോഗ്യപരമായ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും സ്വാഗതം ​ ചെയ്യുന്നു.

നന്ദിപൂര്‍വം,

ശ്രീകല